ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ 21 പാര്‍ട്ടികളുടെ പിന്തുണയോടെ പെട്രോള്‍ വില വര്‍ദ്ധനവിനെതിരേ നടക്കുന്ന ഭാരത്ബന്ദില്‍ ഡല്‍ഹിയില്‍ തെരുവിലിറങ്ങി രാഹുല്‍ ഗാന്ധിയും. മഹാത്മാഗാന്ധി സ്മാരകമായ രാജ്ഘട്ടിലായിരുന്നു രാഹുല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. കൈലാസ് മാനസരോവര്‍ യാത്ര കഴിഞ്ഞ് എത്തിയ രാഹുലിന്റെ ആദ്യ പൊതു പരിപാടിയായിരുന്നു ഇത്. വിവിധ സംസ്ഥാനങ്ങളിലായി പല പാര്‍ട്ടികളുടെയും നേതാക്കള്‍ പ്രതിഷേധിക്കാരുടെ മുന്നിലുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷനൊപ്പം മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പങ്കെടുത്തു. അനേകം പാര്‍ട്ടി നേതാക്കളാണ് ബന്ദിനെ അനുകൂലിച്ച വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ബന്ദിനെ അനുകൂലിക്കുന്നില്ലെങ്കിലും അവരുടെ നേതാവ് സഞ്ജയ് സിംഗ് പ്രതിഷേധക്കാരുടെ നിരയിലുണ്ട്. ശരത്പവാര്‍, എംകെ സ്റ്റാലിന്‍, ഇടതു നേതാക്കള്‍ എന്നിവരും ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ അടച്ചിടലില്‍ നിന്നും വിട്ടു നില്‍ക്കും.
കോണ്‍ഗ്രസിന് ഭരണപങ്കാളിത്തമുള്ള കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. ഊബര്‍, ഒല ഡ്രൈവര്‍മാരും ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷനും കര്‍ണാടകാ രക്ഷണവേദിക, കെഎസ്ആര്‍ടിസി, ബിഎംടിസി എന്നീ സംഘടനകളും കര്‍ണാടകത്തില്‍ പങ്കാളികളായി. ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ ടയറുകള്‍ കത്തിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എതിര്‍ത്തിട്ടു പോലും ഒഡീഷയിലും സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബന്ദിനെ തോല്‍പ്പിക്കാന്‍ കനത്ത സുരക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ശരത്പവാറിനെ പോലെയുള്ള നേതാക്കള്‍ തെരുവില്‍ എത്തിയിട്ടുണ്ട്.
തൃണമൂല്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ബന്ദിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള സമരത്തിന് എതിരാണ് സര്‍ക്കാരെന്നും മമതാ ബാനര്‍ജി പറയുന്നു. തമിഴ്‌നാട്ടില്‍ രൂപയുടെ മൂല്യം കുറയുന്നതിനും ഇന്ധനവില കൂടുന്നതിനും എതിരേ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പോലും ഇന്ധന വില വിഷയമാകുന്നില്ല എന്നത് പൊതുജനങ്ങളുടെ ഒരു വേദനയും അവരെ സ്പര്‍ശിക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് എംകെ സ്റ്റാലിന്‍ വിമര്‍ശിച്ചു. കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്്. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയ രാജസ്ഥാന്‍ രണ്ടു രൂപ കുറച്ചിട്ടുണ്ട്്. ഞായറാഴ്ച പെട്രോളിന് ലിറ്ററിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്.
from mangalam.com https://ift.tt/2wYfZoF
via IFTTT
No comments:
Post a Comment