തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താന്‍ തീരുമാനമായതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഡിസംബറില്‍ നടത്താനാണ് തീരുമാനം. ഇന്നുചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മറ്റിയിലാണ് തീരുമാനമായിരിക്കുന്നത്. തീയതി നാളെ തീരുമാനിക്കും.
പതിവുപോലെയുള്ള ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. തികച്ചും ആര്‍ഭാടമില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം. ഇനങ്ങള്‍ കുറയ്ക്കില്ല, എന്നാല്‍, കലോത്സവത്തിന്റെ ദിവസങ്ങളുടെ എണ്ണം കുറയ്ക്കും.
from mangalam.com https://ift.tt/2D17Ea0
via IFTTT
No comments:
Post a Comment