2047ല്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവചനം; കാരണം ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

2047ല്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവചനം; കാരണം ഇതാണ്

ന്യുഡല്‍ഹി: ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്ന പ്രവചനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ലെ പോലെ 2047ലും രാജ്യം വിഭജിക്കപ്പെട്ടേക്കും. ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നീക്കമായി അതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാന്‍ ജനസംഖ്യ വര്‍ധനവ് ഇല്ലാതാക്കിയേപറ്റൂ. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടിയായിരുന്നു. 2018ല്‍ എത്തുമ്പോള്‍ അത് 135 കോടിയില്‍ എത്തി. ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരികയാണ്. ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക ന്യായബോധമോ ഏതെങ്കിലും വിധത്തിലുള്ള വികസനമോ സാധ്യമാകില്ല. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു.

1947ല്‍ ഈ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ സമയം സമാഗതമാകും വരെ അത് ഭാരതത്തില്‍ അസംഭവ്യമാണെന്നും ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.

ജൂലായില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണം ഗിരിരാജ് സിംഗ് ഉന്നയിച്ചിരുന്നു. ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടനായ രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കുന്നതില്‍ ഗൂഢാലോചന നടത്തുവെന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധിയുടെ കൈലാഷ് മാന്‍സരോവര്‍ യാത്ര 'വ്യാജ'മാണെന്നും ഗിരിരാജ് അടുത്തിടെ ആരോപിച്ചിരുന്നു.



from mangalam.com https://ift.tt/2pcW0iF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages