തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് എംഡി ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നാണ് പന്ന്യന്‍ പറഞ്ഞു. അധികം കണിക്കേണ്ട കമ്മീഷന്‍ തട്ടുന്നതിനാണ് എംഡിയുടെ പല നടപടികളും. പലയിടത്തും മുങ്ങിത്തപ്പിയാണ് തച്ചങ്കരി ഇവിടെ എത്തിയത്. തിരുവനന്തപുരത്ത് തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍.
തച്ചങ്കരി ഇന്നുവന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
തൊഴിലാളികള്‍ തച്ചങ്കിരിയുടെ ഉത്തരവുകള്‍ക്ക് പുല്ലുവില പോലും കല്‍പ്പിച്ചിട്ടില്ലെന്നും കേരളത്തില്‍ മുന്‍പ്ും തൊഴിലാളികള്‍ സമരം നടത്തി അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ടെന്നും ആനത്തലവട്ടം മുന്‍പ് പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2wJ54QD
via IFTTT
No comments:
Post a Comment