ഇന്ന് വന്ന് നാളെ പോകുന്നവനാണ് കെഎസ്ആര്‍ടിസി എംഡിയെന്ന് തച്ചങ്കരി ഓര്‍ക്കണം- പന്ന്യന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ഇന്ന് വന്ന് നാളെ പോകുന്നവനാണ് കെഎസ്ആര്‍ടിസി എംഡിയെന്ന് തച്ചങ്കരി ഓര്‍ക്കണം- പന്ന്യന്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എംഡി തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എസ്.ആർ.ടി.സി എംഡിയുടെ പേര് പറയൻ പോലും കൊള്ളില്ല. കെ.എസ്.ആർ.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരത്തിൽ സംസാരിക്കവേയാണ് പന്ന്യൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. തച്ചങ്കരി അധികം കളിക്കേണ്ട. അദ്ദേഹത്തിന്റെ പല നടപടികളും കമ്മീഷൻ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങിയപൊങ്ങിയാണ് തച്ചങ്കരി കെഎസ്ആർടിസിയിൽ എത്തിപ്പെട്ടതെന്നും പന്ന്യൻ പറഞ്ഞു. തച്ചങ്കരിക്കെതിരെ നേരത്തെ സിഐടിയും നേതാവ് ആനത്തലവട്ടം ആന്ദനും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wIDCSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages