ന്യൂഡൽഹി: കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 നെക്കാൾ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി ദൃശ്യമാകുന്നുവെന്ന് മോദി പറഞ്ഞു. ബിജെപിയുടെ ബൂത്തുതല പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു മോദി. പറന്ന് പോകാതിരിക്കാൻ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരുകയാണ്. പ്രതിപക്ഷത്തിന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. മികച്ച ഭരണം കാഴ്ചവെക്കാൻ കഴിയാതെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജനം അവരെ 2014 ലിൽ തൂത്തെറിഞ്ഞു. പ്രതിപക്ഷത്തായിട്ടും പ്രതിപക്ഷത്തിന്റെ കർത്തവ്യം നിർവഹിക്കുന്നതിലും അവർ പരാജയപ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. താഴേക്കിടയിലുള്ള കോൺഗ്രസിന്റെ പ്രവർത്തകരോട് സഹതാപമുണ്ട്. ഒരു കുടുംബത്തിനായി പണിയെടുക്കുക എന്നതാണ് അവരുടെ ബുദ്ധിമുട്ടെന്നും മോദി പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമല്ല അതൊരു ഊർജമാണെന്നും അദ്ദേഹം പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/2CQbG4Z
via
IFTTT
No comments:
Post a Comment