വാഷിങ്ടൺ: കുറഞ്ഞ ആളോഹരി വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഉയർന്ന ആളോഹരി വരുമാനമുള്ള രാജ്യമാകാൻ ഒരുങ്ങുന്ന ഇന്ത്യക്കുവേണ്ടി പ്രത്യേക ചട്ടക്കൂടിനു ലോകബാങ്ക് അംഗീകാരം നൽകി. ഇതുപ്രകാരം 2500-3000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യയ്ക്കു ലഭിക്കുമെന്ന് ലോകബാങ്കിന്റെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു. സ്രോതസ്സുകളുടെ ശേഷി, ആകെയുള്ള വളർച്ച, തൊഴിൽ സൃഷ്ടിക്കൽ, മാനവവിഭവശേഷി വർധിപ്പിക്കൽ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വികസിതരാജ്യമാകാനുള്ള തയ്യാറെടുപ്പുകളെ പിന്തുണയ്ക്കുകയാണ് കൺട്രി പാർട്ണർഷിപ് ഫ്രെയിംവർക് (സി.പി.എഫ്.) ലക്ഷ്യമിടുന്നത്. ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ്(ഐ.ബി.ആർ.ഡി.), ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഗ്യാരന്റി ഏജൻസി(എം.ഐ.ജി.എ.) എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയ്ക്കുള്ള സാമ്പത്തികസഹായം നൽകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MSZ2lM
via
IFTTT
No comments:
Post a Comment