രാജ്കോട്ട്: ഗുജറാത്തിലെ ഗിർ വനത്തിൽ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളാണ് ചത്തത്.മരണകാരണം കണ്ടെത്താൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗിർ മേഖലയിലെ ദൽഖനിയയിൽചത്തുവീണ സിംഹങ്ങളെ പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ചു. സിംഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ സംഭവിക്കുന്ന മുറിവുകളെ തുടർന്നാണ് എട്ടെണ്ണം ചത്തതെന്നാണ് പ്രാഥമികമായുള്ള കണ്ടെത്തൽ. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിന്ശേഷമേ പറയാനാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാലു വർഷങ്ങളായി സിംഹങ്ങൾ ചത്തൊടുങ്ങുന്നത് ഇവിടെ പതിവാണ്. 2015ലെ സെൻസസ് പ്രകാരം 520 സിംഹങ്ങളാണ് ആകെ ഉണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MRqY9v
via
IFTTT
No comments:
Post a Comment