ജയ്പൂര്‍: കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കില്ലെന്ന് അതവാലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ധനവില വര്‍ദ്ധനവ് സംബദ്ധിച്ച തന്റെ പ്രസ്ഥാവന തിരുത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ധനവില വര്‍ദ്ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറയ്ക്കാന്‍ നടപടി വേണമെന്നും അതവാലെ പറഞ്ഞു. ഈ പരാമര്‍ശത്തില്‍ മാപ്പു പറയുന്നു എന്നും അതവാലെ വ്യക്തമാക്കി.
കേന്ദ്രമന്ത്രി പദവി നഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കൂ എന്നും ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാംദാസ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനുശേഷം മന്ത്രി തന്റെ പ്രസ്ഥാവന തിരുത്തുകയായിരുന്നു. ഇന്ധനവിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുന്നുണ്ട്. ഇത് കുറയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഇന്ധന വില കുറയ്ക്കാനാകും. ഈ വിഷയം കേന്ദ്രം വിശകലനം ചെയ്യുകയാണെന്നും രാംദാസ് വ്യക്തമാക്കി. നീതിന്യായ, ശക്തീകരണ വകുപ്പിന്റെ കീഴില്‍ രാജസ്ഥാനില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.
from mangalam.com https://ift.tt/2xphwnU
via IFTTT
No comments:
Post a Comment