വിവാഹത്തിനായി എത്തിയപ്പോള്‍ പ്രളയം: കേരളത്തെ 'പ്രണയിച്ച' ഈ മാധ്യമപ്രവര്‍ത്തകര്‍ കേരളരീതിയില്‍ ഒന്നായി! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

വിവാഹത്തിനായി എത്തിയപ്പോള്‍ പ്രളയം: കേരളത്തെ 'പ്രണയിച്ച' ഈ മാധ്യമപ്രവര്‍ത്തകര്‍ കേരളരീതിയില്‍ ഒന്നായി!

മാരാരിക്കുളം(ആലപ്പുഴ): ഇരുവരും കേരളത്തിലെത്തിയത് ഇത് രണ്ടാം തവണ. രണ്ടാം വരവ് ഒരുപാട് സ്വപ്നങ്ങള്‍ നിറച്ചായിരുന്നു.. തങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്ന ദൈവത്തിന്റെ , പ്രകൃതിയുടെ, പച്ചപ്പിന്റെ ഈ നാട്ടില്‍ വെച്ച് വിവാഹിതരാകാനായിരുന്നു ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് കടല്‍ കടന്ന് മാധ്യമപ്രവര്‍ത്തകരായ സോണി കൊടുല്‍കോവയും മൈക്കല്‍ ഹര്‍ബെക്കും പറന്നിറങ്ങിയത്. പക്ഷെ ഇരുവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കേരളത്തെ വിറപ്പിച്ച പ്രളയം എത്തിയതോടെ മാംഗല്യ സ്വപ്നവും നീണ്ടുപോകുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ ഏറ്റവും പ്രണയിക്കുന്ന ഈ നാട്ടിലേക്ക് എത്താന്‍ ആരും ഭയപ്പെടരുത് എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് തന്നെ അവര്‍ ഇരുവരും കേരളരീതിയില്‍ ഒന്നിച്ചു. മൂന്നരവര്‍ഷത്തെ പ്രണയസാക്ഷാത്കാരത്തിനാണു ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ട് സാക്ഷിയായത്. ബീച്ച് റിസോര്‍ട്ടിലൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ഇന്നലെ രാവിലെ 11 ന് ആയിരുന്നു താലികെട്ട്.

കേരളരീതിയില്‍ നടന്ന ചടങ്ങില്‍ മുപ്പതോളം പേര്‍ക്ക് വിവാഹസദ്യയും ഒരുക്കി. മാകസിം ലൈഫ്‌സ്‌റ്റെല്‍ മാഗസിനിന്റെ മുന്‍ എഡിറ്ററാണ് സോണിയ കൊടുല്‍കോവ, മൈക്കല്‍ ഹര്‍ബെക്ക് ചെക്ക് വാര്‍ത്താ ഏജന്‍സിയിലെ എഡിറ്ററാണ്. ബ്ലോഗ് എഴുത്തുകാര്‍ കൂടിയായ ഈ പ്രണയിനികള്‍ പ്രളയാനന്തര കേരളത്തേയും വിവാഹത്തെപ്പറ്റിയും ബ്ലോഗില്‍ പങ്കുവെയ്ക്കാനാണ് തീരുമാനം.



from mangalam.com https://ift.tt/2NegXbs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages