ഒക്‌ടോബര്‍ രണ്ടു മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ഒക്‌ടോബര്‍ രണ്ടു മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഒക്മടാബര്‍ രണ്ടു മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് തിരിച്ചെടുക്കുക, അശാസ്ത്രിയമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ ഉയര്‍ത്തുന്നത്. അതേസമയം ഇന്ന് വൈകിട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവെച്ചുവെന്നും സമരസമിതി ആരോപിച്ചു. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗതമന്ത്രിയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു.

കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചതോടെ കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുകയും, തുടര്‍ന്ന് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സഹാചര്യത്തില്‍ പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പള വിതരണത്തിനായി മാറ്റിവെയ്ക്കുന്ന തുകയില്‍ നിന്ന് കടമെടുത്ത് വാങ്ങാന്‍ എംഡി തച്ചങ്കരി തീരുമാനിച്ചു. ഈ തീരുമാനവും പ്രതിഷേധത്തിലേക്ക് നയിച്ചു.



from mangalam.com https://ift.tt/2CQxjlL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages