പ്രവേശനം ഉപേക്ഷിക്കേണ്ടിവന്നവർക്ക് ബി.ഡി.എസില്‍ തിരികെ ചേരാന്‍ അവസരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

പ്രവേശനം ഉപേക്ഷിക്കേണ്ടിവന്നവർക്ക് ബി.ഡി.എസില്‍ തിരികെ ചേരാന്‍ അവസരം

തിരുവനന്തപുരം: മോപ്പ് അപ്പ് കൗൺസലിങ്ങിനായി നേരത്തേ ലഭിച്ച ബി.ഡി.എസ്. പ്രവേശനം ഉപേക്ഷിക്കേണ്ടിവന്നവർ 13-ന് വൈകീട്ട് അഞ്ചിനുമുമ്പ് അതത് ഡെന്റൽ കോളേജിൽ തിരികെ പ്രവേശനം നേടണം. സെപ്റ്റംബർ 4, 5 തീയതികളിൽ നടന്ന കൗൺസലിങ്ങിൽ പുതുതായി ഉൾപ്പെടുത്തിയ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയതും 8, 9 തീയതികളിലെ കൗൺസലിങ്ങിൽ അലോട്ട്മെന്റ് ലഭിക്കാത്തതുമായ വിദ്യാർഥികൾക്കും നേരത്തേ ബി.ഡി.എസ്. പ്രവേശനം ലഭിച്ചിരുന്നെങ്കിൽ അതിൽ തിരികെ ചേരാം. 13-നകം പ്രവേശനം നേടാത്തവരുടെ അഡ്മിഷൻ റദ്ദാകും. അപ്രകാരം ഒഴിവുവന്നാൽ 14-ന് പ്രത്യേക കൗൺസലിങ്ങിലൂടെ നികത്തും.കോടതി വിധിയെത്തുടർന്ന് പ്രവേശനം നിർത്തിവെച്ച നാലു സ്വാശ്രയ കോളേജുകളിൽ 4, 5 തീയതികളിൽ നടത്തിയ അലോട്ട്മെന്റ് കോടതി വിധി പ്രകാരം നിലനിൽക്കില്ലെങ്കിൽ അന്തിമവിധിക്ക് വിധേയമായി സ്പോട്ട് അഡ്മിഷൻ നടത്തുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2p1KXZq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages