സമ്മതപത്രമില്ല;ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

സമ്മതപത്രമില്ല;ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: നവകേരള നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ധനവകുപ്പ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കി. ശമ്പളം നൽകാൻ താത്പര്യമില്ലാത്തവർ ഒപ്പിട്ടുനൽകേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതൽ വിഹിതം പിടിക്കും. പ്രതിപക്ഷ അധ്യാപക സർവീസ് സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ശമ്പളം പിടിക്കാനുള്ള സമ്മതപത്രം വേണമെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല. എന്നാൽ, പി.എഫ്., ആർജിതാവധി എന്നീ ഇനത്തിൽനിന്ന് വിഹിതം നൽകാം എന്നതുൾപ്പെടെ ചില വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നൽകുന്ന തുകയുടെ ഗഡുക്കളുടെ എണ്ണം കൂട്ടിയിട്ടില്ല. ശമ്പളപരിഷ്കരണത്തിലെ കുടിശ്ശികത്തുക നിധിയിലേക്ക് ഈടാക്കും. ഈ സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക. ഇങ്ങനെ ഒരുമാസത്തെ ആകെ ശമ്പളത്തിന് തത്തുല്യമായ തുകയായിരിക്കും പത്ത് ഗഡുക്കളായി ഈടാക്കുക. മറ്റ് വ്യവസ്ഥകൾ: * പി.എഫിൽനിന്ന് സെപ്റ്റംബറിലെ ശമ്പളത്തിന് തുല്യമായ തുക നൽകാം. ഇതിന് ജീവനക്കാർ ഉടൻ അപേക്ഷ നൽകണം. * ഒരുമാസത്തെ ശമ്പളം നൽകുന്നതിന് പകരം സെപ്റ്റംബറിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 30 ദിവസത്തെ ആർജിതാവധി സറണ്ടർചെയ്ത് അവധിശമ്പളം നിധിയിലേക്ക് കൈമാറാം. നടപ്പ് സാമ്പത്തികവർഷം ഒരുപ്രാവശ്യം സറണ്ടർ ചെയ്തുകഴിഞ്ഞവരുടെ ആർജിതാവധി അക്കൗണ്ടിൽ 30 ദിവസത്തെ അവധി അവശേഷിക്കുന്നുവെങ്കിൽ അവർക്ക് ഒരുപ്രാവശ്യംകൂടി 30 ദിവസത്തേത് സറണ്ടർ ചെയ്യാൻ പ്രത്യേക അനുമതിയുണ്ട്. ഇതിനും അപേക്ഷ നൽകണം. * പത്തുമാസംകൊണ്ട് ഗ്രോസ് സാലറി നൽകാൻ പറ്റാത്തവർക്ക് പി.എഫ്. വായ്പാ തിരിച്ചടവിന് സെപ്റ്റംബറിലെ ശമ്പളംമുതൽ പത്തുമാസത്തേക്ക് അവധി കിട്ടും. തിരിച്ചടവ് കാലാവധിക്കുമുമ്പ് വിരമിക്കുന്ന ജീവനക്കാരുടെ തിരിച്ചടവിൽ ബാക്കിയുള്ള തുക അവരുടെ ഡി.സി.ആർ.ജി.യിൽ ക്രമീകരിക്കും. ഇതിന് പി.എഫ്. ചട്ടങ്ങൾ ഇളവ് ചെയ്തു. * ശമ്പളപരിഷ്കരണ കുടിശ്ശികത്തുക നിധിയിലേക്ക് പിടിക്കുമ്പോൾ ബാക്കിയുള്ള തുക ഒറ്റത്തവണയായോ പത്തുഗഡുക്കളായോ നൽകാം. * നേരത്തേ സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ അത് ഒരുമാസത്തെ ശമ്പളത്തുകയിൽനിന്ന് കുറവുചെയ്യും. ഇതിന് സംഭാവന നൽകിയതിന്റെ രസീത് സഹിതം ഡി.ഡി.ഒ.മാർക്ക് അപേക്ഷ നൽകണം. * ശമ്പളം നൽകാൻ വിമുഖതയുള്ളവർ വിസമ്മത പ്രസ്താവന 22-നകം നൽകണം. സംഭാവന നൽകാൻ സമ്മതമല്ല എന്ന പ്രസ്താവന സമർപ്പിച്ച ജീവനക്കാർ ഒഴികെയുള്ളവരുടെ വിഹിതം സ്പാർക്ക് മുഖേനയാണ് ഈടാക്കുന്നത്. ഇൻകം ടാക്സ് ഇളവിനർഹരായവർക്ക് അതതു സാമ്പത്തികവർഷം തന്നെ ലഭിക്കും. എതിർപ്പുള്ളവർ ഒപ്പിട്ടുനൽകേണ്ട പ്രസ്താവന പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക നൽകുന്നതിന് സമ്മതല്ലെന്ന് അറിയിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NCV458
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages