ഒരമ്മയും ചെയ്യാത്ത ക്രൂര കൊലപാതകം ചെയ്തത് മാനഹാനി ഭയന്ന്, സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ കരച്ചിലിലൂടെ; ദുരൂഹത ബാക്കിയാക്കി ബാലുശേരിയിലെ കൊലപാതകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ഒരമ്മയും ചെയ്യാത്ത ക്രൂര കൊലപാതകം ചെയ്തത് മാനഹാനി ഭയന്ന്, സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ കരച്ചിലിലൂടെ; ദുരൂഹത ബാക്കിയാക്കി ബാലുശേരിയിലെ കൊലപാതകം

ബാലുശേരി: കോഴിക്കോട് ബാലുശേരിയില്‍ അമ്മ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ പാറമുക്ക് സ്വദേശിനി റിന്‍ഷയെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിഹിതബന്ധം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് കൊടും ക്രൂരതയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ റിന്‍ഷയുടെ കുടുംബവീട്ടില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. കുട്ടിയുടെ കരച്ചിലും ബഹളവും കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലീസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുത്താണ് കൊല നടത്തിയതെന്ന് റിന്‍ഷ പോലീസിനോട് സമ്മതിച്ചു.

മാതാവിനും സഹോദരനോടുമൊപ്പമാണ് റിന്‍ഷ കഴിഞ്ഞിരുന്നത്. നാല് വര്‍ഷം മുമ്പ് വിവാഹിതയായ റിന്‍ഷ രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. മാത്രമല്ല നാട്ടുകാരുമായി റിന്‍ഷയ്ക്കും കുടുംബത്തിനും വലിയ ബന്ധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കസ്റ്റഡിയിലെടുത്ത റിന്‍ഷയെ ബാലുശേരി പോലീസ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിഹിതം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ റിന്‍ഷ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ഭര്‍ത്താവുമായി അകന്ന റിന്‍ഷ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നെന്നാണ് വിവരം. ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും പറയപ്പെടുന്നു. ഈ അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. ഇതിനിടെ റിന്‍ഷ ഗര്‍ബിണിയായി. ഇതറിഞ്ഞതോടെ യുവാവ് വീട്ടിലേക്ക് വരാതായി.

ഇന്നലെ പുലര്‍ച്ചെയാണ് റിന്‍ഷ കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വെച്ച് തന്നെയായിരുന്നു പ്രസവം. അമ്മയാണ് പ്രസവസമയം റിന്‍ഷയെ ശുശ്രൂഷിച്ചത്. സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. പ്രസവസമയം റിന്‍ഷയുടെയും കുഞ്ഞിന്റെയും കരച്ചില്‍ നാട്ടുകാര്‍ കേട്ടിരുന്നു. പിന്നീട് ശബ്ദം കേള്‍ക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാനാണ് റിന്‍ഷ ആദ്യം പദ്ധതിയിട്ടിരുന്നത്. നാട്ടുകാര്‍ എത്തിയപ്പോള്‍ അവള്‍ കുഞ്ഞിനെ കൊന്ന് കളഞ്ഞു എന്നായിരുന്നു റിന്‍ഷയുടെ അമ്മയുടെ പ്രതികരണം.



from mangalam.com https://ift.tt/2Q0IXx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages