ചെന്നൈ: പോലീസ് നായ മണം പിടിച്ചെത്തുമെന്ന് ഭയന്ന് മോഷണമുതലായ 16 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കള്ളന്‍ വീട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തു. ഒരാഴ്ചയ്ക്ക് മുമ്പ് ഒരു 40 കാരിയില്‍ നിന്നുമായിരുന്നു സ്വര്‍ണ്ണം ചൂണ്ടിയത്. പരമ്പൂരിലെ ചിന്നസ്വാമി സ്ട്രീറ്റില്‍ ഇംതിയാസ് അബൂബക്കര്‍ എന്നയാളുടെ വീട്ടില്‍ ആഗസ്റ്റ് 26 നായിരുന്നു മോഷണം നടന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടു വാതിലില്‍ തന്നെ മോഷണമുതല്‍ തിരിച്ചെത്തി.
ഇംതിയാസ് അബൂബക്കറും കുട്ടികളും പുറത്ത് പോയപ്പോഴായിരുന്നു മോഷണം. രാത്രി 10.30 യ്ക്ക് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നോക്കിയപ്പോള്‍ വീട്ടിലെ മുതലും കാണാതായി. ഉടന്‍ തന്നെ സെമ്പിയം പോലീസില്‍ പരാതി നല്‍കുകയും പോലീസ് എത്തി വിരലടയാളം അടക്കമുള്ള എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞ പോലീസിന്റെ അന്വേഷത്തോട് പക്ഷേ ഇയാളുടെ ബന്ധുക്കളോ അയല്‍ക്കാരോ സഹകരിക്കാന്‍ തയ്യാറായില്ല.
ഇതില്‍ സംശയം തോന്നിയ പോലീസ് പോലീസ്നായയുമായി സ്ഥലത്തെത്തുകയും നായ എത്തി മണം പിടിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാകുമെന്നിരിക്കെയാണ് ഞായറാഴ്ച രാവിലെ സാധനം തിരിച്ചെത്തിയത്. അബൂബക്കറിന്റെ 71 കാരിയായ മാതാവാണ് വീടിന്റെ വാതിലില്‍ ഒരു ബാഗ് ഇരിക്കുന്നത് കണ്ടെത്തിയത്. ഇത് മോഷണം പോയ സ്വര്‍ണ്ണം വെച്ചിരുന്ന ബാഗാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ നഷ്ടമായ മുഴുവന്‍ സ്വര്‍ണ്ണവും അതിലുണ്ടായിരുന്നു. കുടുംബാംഗങ്ങളായ ചിലരെയാണ് പോലീസ് സംശയിച്ചതും. വീട്ടില്‍ ശനിയാഴ്ച പോലീസ് നായയെ കൊണ്ടുവന്ന് തെളിവെടുത്തപ്പോള്‍ മുതല്‍ മോഷ്ടാവ് പേടിച്ചു പോയിരക്കാമെന്നാണ് പോലീസ് പറയുന്നത്. വലിയ കൂട്ടുകുടുംബമായിട്ടാണ് ഇവര്‍ താമസിക്കുന്നത്. വീട്ടിലുള്ളവര്‍ തന്നെയാകാം മോഷണം നടത്തിയിരിക്കുക എന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2Q5C2CS
via IFTTT
No comments:
Post a Comment