കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമെന്ന് കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിനെതിരേ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികൾ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങൾക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. സിപിഎമ്മിനെ ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തെളിവുണ്ടെങ്കിൽ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ ഇരയ്ക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2xpQaPk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages