കോട്ടയം: സിപിഎം എംഎല്‍എ പി.കെ. ശശിക്കെതിരെ വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വരുണ്‍ എം.കെയുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തില്‍ പെടുകയില്ലേ ? പിന്നെ എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും വരുണ്‍ കുറിപ്പിലൂടെ ചോദിക്കുന്നത്്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,
യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം അറിയാന്‍ എഴുതുന്നത്...
പാലക്കാട് ഷൊര്‍ണൂരില്‍ ഒരു ഭരണ പക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ ഡിവൈഎഫ്‌ഐ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു... അതോ താങ്കള്‍ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ...!?
ഇനി എങ്ങാനും അറിഞ്ഞാലും എന്നും ഉരിയാടുകയില്ലേ...!?
ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തില്‍ പെടുകയില്ലേ...!?
പിന്നെ എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...!?
ഒരു സഹ പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു...!
എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..! യുവജനക്ഷേമമേ ഉണരൂ...!
വരുണ്‍ എം.കെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)
from mangalam.com https://ift.tt/2LXo6rg
via IFTTT
No comments:
Post a Comment