ജെ.എന്‍.യുവില്‍ ബാലറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു; വോട്ടെണ്ണല്‍ തടസ്സപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ജെ.എന്‍.യുവില്‍ ബാലറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു; വോട്ടെണ്ണല്‍ തടസ്സപ്പെട്ടു

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അനിഷ്ട സംഭവങ്ങളെ തുടർന്ന് നിർത്തിവെച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾ ബാലറ്റ് പെട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് വോട്ടെണ്ണൽ നിർത്തിവെക്കാൻ കാരണമായത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കുകയും ബാലറ്റ് പേപ്പർ അടങ്ങിയ സീൽ ചെയ്ത പെട്ടികൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വോട്ടെണ്ണൽ നിർത്തി വെച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥിനികൾക്ക് നേരെ ഇവർ അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മറ്റി വ്യക്തമാക്കി. എ.ബി.വി.പി പ്രവർത്തകരാണ് അക്രമങ്ങൾക്ക് പുറകിലെന്ന് അക്രമത്തിനിരയായ വിദ്യാർത്ഥികൾ ആരോപിച്ചു. നേരത്തെ അന്തർദേശീയ പഠനവിഭാഗത്തിന്റെ ചില്ലുകൾ എ.ബി.വി.പി പ്രവർത്തകർ തകർത്തിരുന്നു. എ.ബി.വി.പി പ്രവർത്തകർ മാപ്പ് പറയണമെന്നാണ് മറ്റ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വോട്ടെണ്ണൽ അവസാനിച്ചത്. സർവകലാശാലയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വോട്ട് ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. content highlights:JNUSU Counting Suspended After ABVP Workers Caught Stealing Ballot Boxes


from mathrubhumi.latestnews.rssfeed https://ift.tt/2Nh9cBx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages