അറസ്റ്റ് വരെ സമരം തുടരും; ചുമതല കൈമാറിയത് സാധാരണ നടപടി- കന്യാസ്ത്രീകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

അറസ്റ്റ് വരെ സമരം തുടരും; ചുമതല കൈമാറിയത് സാധാരണ നടപടി- കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ. ജലന്ധർ ബിഷപ്പിന്റെ ചുമതലയിൽ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. സ്വാധീനവും പണവും രാഷ്ട്രീയ പിൻബലവും ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുമുണ്ട്. കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ് ഫ്രാങ്കോ ചുമതലയിൽ നിന്ന് മാറിനിൽക്കുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു. തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏൽപ്പിക്കുകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ചില സമയങ്ങളിൽ അങ്ങനെയുണ്ടാകാറുണ്ട്. ഇനി ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനപ്പിക്കില്ല. ഫ്രാങ്കോയുടെ അറസ്റ്റാണ് പ്രധാനം. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. വി.എസ്.അടക്കമുള്ളവർ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു. വത്തിക്കാൻ നേരിട്ട് ഇടപ്പെട്ടതിന്റെ വിവരങ്ങളൊന്നും തങ്ങൾക്ക് കിട്ടിയിട്ടില്ല. എന്നാൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Om1xhO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages