ചണ്ഡിഗഢ്: പഞ്ചാബ് ജില്ലാപരിഷത്/പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഭരണകക്ഷിയായ കോൺഗ്രസിന് വൻ വിജയം. 354 ജില്ലാപരിഷത് സീറ്റുകളിൽ 331 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ശിരോമണി അകാലിദൾ (എസ്.എ.ഡി.) 18-ഉം ബി.ജെ.പി. രണ്ടും സീറ്റ് നേടി. എ.എ.പി.ക്ക് സീറ്റൊന്നും നേടാനായില്ല. 2899 പഞ്ചായത്ത് സമിതി സീറ്റുകളിൽ 2351-ഉം കോൺഗ്രസ് നേടി. ശിരോമണി അകാലിദൾ 353-ഉം ബി.ജെ.പി. 63-ഉം എ.എ.പി. 20-ഉം സി.പി.ഐ. ഒന്നും എസ്.എ.ഡി. (അമൃത്സർ) രണ്ടും സി.പി.ഐ. (എം) രണ്ടും മറ്റുള്ളവർ 107-ഉം സീറ്റ് നേടി.ജനങ്ങൾ സർക്കാരിലുള്ള വിശ്വാസം വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2O5BazP
via
IFTTT
No comments:
Post a Comment