കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ ഇടയുണ്ടാവരുതെന്നും ഓഖി ദുരിതാശ്വാസ ഫണ്ടിനും സുനാമി ദുരിതാശ്വാസ ഫണ്ടിനും സംഭവിച്ചത് പ്രളയദുരിതാശ്വാസ ഫണ്ടിന് സംഭവിക്കരുതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് വിയോജിപ്പുണ്ട്. ഓഖി ദുരിതാശ്വാസ ഫണ്ടും സുനാമി ദുരിതാശ്വാസ ഫണ്ടുമെല്ലാം വക മാറ്റി ചെലവഴിച്ചുവെന്നത് സംശയമില്ലാത്ത വസ്തുതതയാണ്. ഇതിൽ സൂതാര്യതയുണ്ടെന്നത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ കഴിയുന്ന വണ്ണം പ്രത്യേക ഫണ്ടായി പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോവുമ്പോൾ പകരം ചുമതല ആരെയും ഏൽപിക്കാത്തത് വലിയ ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിന് പറ്റിയ വിശ്വാസമുള്ള ആളുകൾ ഇല്ലാത്തത് കൊണ്ടാണോ ചുമതല ഏൽപ്പിക്കാത്തത്. മുഖ്യമന്ത്രിയായിട്ട് തീരുമാനമെടുക്കേണ്ട സാഹചര്യം വരുമ്പോൾ എന്ത് ചെയ്യുമെന്നും ശ്രീധരൻ പിള്ള ചോദിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിൽ കടന്ന് ചെന്ന് അധികാരം ഉറപ്പിക്കുന്ന സ്റ്റാലിനിസ്റ്റ് ശൈലി സി.പി.എം ഉപേക്ഷിക്കണം. പ്രളയബാധിതർക്ക് എത്തിക്കേണ്ടി സാധനങ്ങൾ പലതും പിടിച്ചെടുക്കുന്നതും തട്ടിക്കൊണ്ട് പോവുന്നതുമായി പരാതികൾ ഉയർന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തരുത്. ഇക്കാര്യം ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2oA3wDS
via
IFTTT
No comments:
Post a Comment