രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലവര്‍ധനയും; സംസ്ഥാനങ്ങള്‍ക്ക് അധികവരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലവര്‍ധനയും; സംസ്ഥാനങ്ങള്‍ക്ക് അധികവരുമാനം

മുംബൈ: രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡോയിലിന്റെ വിലക്കയറ്റവും മൂലം കേന്ദ്രസർക്കാരിനെ പോലെ സംസ്ഥാനങ്ങൾക്ക് അധികനികുതിനേടിത്തരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഗവേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ധന നികുതിയിനത്തിൽ 22,700 കോടിയോളം രൂപ സംസ്ഥാനങ്ങൾക്ക് നേടാനാകുമെന്നാണ് കണ്ടെത്തൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ എറ്റവും താഴ്ന്ന് 72.73 എന്ന നിലയിലാണിപ്പോൾ. ക്രൂഡോയിലിന് വില ഉയർന്ന് ബാരലിന് 78 ഡോളർ എന്ന നിലയിലെത്തി. ഈ സാഹചര്യത്തിലാണ് ഇന്ധനങ്ങൾക്കേർപ്പെടുത്തുന്ന മൂല്യവർധിത നികുതിയിനത്തിൽ (വാറ്റ്) സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന ഗവേഷണറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ബജറ്റിന് പുറമെ ലഭിക്കുന്നതായിരിക്കും ഈ അധികവരുമാനം. ക്രൂഡോയിൽ ബാരലിന് ഒരു ഡോളർ വർധന ഉണ്ടാകുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്ക് 1513 കോടി രൂപ അധികമായി ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഉയർന്ന വാറ്റ് നിരക്കിനെ തുടർന്നാണ് ഇത്രയും തുക കിട്ടുക. ഇന്ധനങ്ങൾക്ക് ഏറ്റവും ഉയർന്ന വാറ്റ് ഏർപ്പെടുത്തിയിട്ടുള്ള മഹാരാഷ്ട്രയ്ക്കാകും ഏറ്റവും അധികം വരുമാനം കിട്ടുക. പെട്രോളിന് ലിറ്ററിന് 81 രൂപയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ. ഇതനുസരിച്ച് ഇപ്പോഴത്തെ വിലക്കയറ്റത്തിലൂടെ 3,389 കോടി രൂപ മഹാരാഷ്ട്രയ്ക്ക് അധികലാഭം ലഭിക്കും. ഗുജറാത്തിന് ഇങ്ങനെ നേടാനാവുക 2,842 കോടി രൂപയാണ്. കേരളത്തിന് നേടാനാവുക 908 കോടി രൂപയായിരിക്കും. ബജറ്റിലുൾപ്പെടാത്ത ഈ അധികലാഭം ഉപയോഗിച്ച് സംസ്ഥാനങ്ങൾക്ക് ഇന്ധനവില കുറയ്ക്കാൻ സാധിക്കുമെന്ന നിർദേശവും എസ്ബിഐ ഗവേഷണറിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. പെട്രോൾ വിലയിൽ ലിറ്ററിന് ശരാശരി 3.20 രൂപ വരെ ഇങ്ങനെ കുറയ്ക്കാനാകും. ഡീസൽ വിലയിൽ 2.50 രൂപ വരെ കുറയ്ക്കാൻ കഴിയും. content highlights:Falling Rupee To Give Rs. 22,700 Crore Tax Gain To States says SBI Report,petrol and diesel price hike, oil price hike


from mathrubhumi.latestnews.rssfeed https://ift.tt/2MnHvSi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages