കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഗൗരവതരമെന്ന് വി.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഗൗരവതരമെന്ന് വി.എസ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നീതിതേടി സഭയിലെ കന്യാസ്ത്രീകൾക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദൻ. പീഡന പരാതി ലഭിച്ചിട്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തിൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും വി.എസ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സഭാംഗങ്ങൾക്കിടക്കുള്ള ക്രിമിനൽ സ്വഭാവമുള്ള കേസുകൾ, സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങൾക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാൽ ഇര അനുഭവിക്കുന്നത് വലിയ സമ്മർദ്ദമാണ്. അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മർദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകൾക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് പറഞ്ഞു. content highlights:V S Achuthanandan on Nun protest against Jalandhar Bishop Franco Mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2wSivgs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages