അനാഥാലയം നടത്തിയ പാസ്റ്റര്‍ പീഡിപ്പിച്ചിരുന്നതായി കത്വയില്‍ പോലീസ് മോചിപ്പിച്ച കുട്ടികള്‍; പിടിയിലായത് മലയാളി പാസ്റ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

അനാഥാലയം നടത്തിയ പാസ്റ്റര്‍ പീഡിപ്പിച്ചിരുന്നതായി കത്വയില്‍ പോലീസ് മോചിപ്പിച്ച കുട്ടികള്‍; പിടിയിലായത് മലയാളി പാസ്റ്റര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഇന്നലെ ഒരു അനാഥാലയത്തില്‍ നിന്നും പോലീസും ഭരണകൂടവും മോചിപ്പിച്ച കുട്ടികള്‍ അനാഥാലയം നടത്തിപ്പുകാരനായ വൈദികനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി കുട്ടികള്‍ പറയുന്നു. കുട്ടികളെ ബാല ആശ്രമത്തിലേക്കും നാരി നികേതനിലേക്കും മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെയാണ് അനധികൃതമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആനാഥാലയം റെയ്ഡ് ചെയ്ത് എട്ട് പെണ്‍കുട്ടികള്‍ അടക്കം 20 കുട്ടികളെ പോലീസ് മോചിപ്പിച്ചത്. പെന്തക്കോസ്തല്‍ മിഷണറിയായ തോമസ് ആന്റണി ആയിരുന്നു അനാഥാലയത്തിന്റെ നടത്തിപ്പുകാരന്‍. മലയാളിയാണ് ഇദ്ദേഹം.

അഞ്ചിനും പതിനഞ്ചിനും മധ്യേ പ്രായമുള്ളവരാണ് മോചിതരായ കുട്ടികള്‍. പഞ്ചാബിലെ ഗുരുദാസ്പുര്‍, സാഞ്ചി മോര്‍ഹ്, സാംബ, ബാരി ബ്രഹ്മണ, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. പലരേയും അച്ഛനോ അമ്മയോ ഉപപേക്ഷിച്ചതാണ്. കുട്ടികളുടെ സംരക്ഷണത്തിന് ആയമാര്‍ പോലും ഉണ്ടായിരുന്നില്ല. പോലീസ് എത്തുമ്പോള്‍ പാസ്റ്ററുടെ ഭാര്യ കേരളത്തിലേക്ക് പോയിരുന്നു.

പത്താന്‍കോട്ടിലെ പെന്തക്കോസ്തല്‍ മിഷന്റെ പേരിലുള്ള ലൈസന്‍സ് ഉപയോഗിച്ചായിരുന്നു ഇയാള്‍ കത്വയില്‍ അനാഥാലയം നടത്തിയതെന്നും പോലീസ് പറയുന്നു. അനാഥാലയത്തിന് പേരു പോലും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ പേരില്‍ പത്താന്‍കോട്ടിലെ പെന്തക്കോസ്തല്‍ മിഷനില്‍ അന്വേഷിച്ചുവെങ്കിലും കത്വയില്‍ തങ്ങള്‍ക്ക് അനാഥാലയം ഇല്ലെന്നാണ് അവര്‍ മറുപടി നല്‍കിയത്.

കുട്ടികളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അവരുടെ വീടുകള്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2CuV6Yc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages