കോട്ടയം: ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബില്‍ എത്തിച്ചു. കനത്ത പോലീസ് കാവലില്‍ പുറത്തെത്തിച്ച ബിഷപ്പിനെ കൂവിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്.
ഇന്ന് 12.30ഓടെ തന്നെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയേക്കും. ബിഷപ്പ് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും പോലീസ് ഉന്നയിക്കും.
ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോരുന്നതിനിടെ വാഹനത്തില്‍ ക്ഷീണിതനായി കണ്ടെത്തിയ ബിഷപ്പിനെ രാത്രി 10.45ഓടെ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടപരിശോധനയില്‍ കുഴപ്പങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ന് രണ്ടാംഘട്ടപരിശോധനകളും നടത്തിയിരുന്നു. ഇതിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ സജ്ജമായിരുന്നു.
from mangalam.com https://ift.tt/2znEUoo
via IFTTT
No comments:
Post a Comment