‘‘ഔട്ട് കംപ്‌ളീറ്റ്‌ലി....’’ റിപ്പബ്‌ളിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ ചെന്ന് തെന്നിവീണു ; അവതാരകയുടെ ചോദ്യവും ഇംഗ്‌ളീഷ് പരിജ്ഞനക്കുറവും പിസി യെ വിയര്‍പ്പിച്ചു...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

‘‘ഔട്ട് കംപ്‌ളീറ്റ്‌ലി....’’ റിപ്പബ്‌ളിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ ചെന്ന് തെന്നിവീണു ; അവതാരകയുടെ ചോദ്യവും ഇംഗ്‌ളീഷ് പരിജ്ഞനക്കുറവും പിസി യെ വിയര്‍പ്പിച്ചു...!!!

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സംഭവത്തില്‍ ഇരയെ വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിച്ച് സംസാരിച്ച് മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയും കേസും പുക്കേറും പിടിച്ചിരിക്കുന്ന പിസി ജോര്‍ജ്ജ് പക്ഷേ ഇംഗ്‌ളീഷ് ചാനലിലെ ചര്‍ച്ചയില്‍ ഇരുന്ന് വിയര്‍ക്കുന്നത് വൈറലാകുന്നു. ചൂടന്‍ നാവുമായി കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളെയും അധികാര കേന്ദ്രങ്ങളെയും എരിപൊരി കൊള്ളിക്കുന്ന പി സി ജോര്‍ജ്ജ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക്ക് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പോയാണ് പെട്ടുപോയത്.

എംഎല്‍ യെ എരിപൊരി കൊള്ളിച്ച് വാര്‍ത്താ അവതാരകയുടെ ശക്തമായ ചോദ്യങ്ങളും അതേ നാണയത്തില്‍ മറുപടി പറയാന്‍ പിസിയ്ക്ക് ഇംഗ്‌ളീഷ് പരിജ്ഞാനത്തിന്റെ അഭാവവുായിരുന്നു പിസിയെ തോല്‍പ്പിച്ചത്. മലയാളം ചാനലുകളിലെ ന്യൂസ് അവറുകളില്‍ കത്തിക്കയറാറുള്ള പിസി പക്ഷേ റിപ്പബ്‌ളിക്ക് ചാനലില്‍ ചെന്നിരുന്ന് 'ക്ഷ' വരച്ചുപോയി. ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ താങ്കള്‍ ക്ഷമ പറയണം എന്ന് പറഞ്ഞുകൊണ്ടാണ് ആങ്കര്‍ തുടങ്ങിയത്. പിന്നീട് പിസിയുടെ ഓരോ മറുപടിക്കും ആക്രമണ സ്വഭാവത്തോടെ അവതാരക ചോദ്യശരങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയതോടെ പി സി വിഷമിക്കാന്‍ തുടങ്ങി.

ഇഷ്ടമില്ലാത്തത് ആരെങ്കിലും ചോദിച്ചാല്‍ ഗ്രാമ്യ ഭാഷയില്‍ ആണെങ്കില്‍ അവരെ തിരിച്ചു തെറി വിളിക്കുന്ന പിസി ജോര്‍ജ്ജ് പക്ഷേ ഇരുന്നു വിയര്‍ത്തു. പിസി യ്ക്ക മറുപടിക്ക് പോലും അവസരം നല്‍കാതെ ഇടയ്ക്കിടെ ചോദ്യങ്ങളും വിമര്‍ശനങ്ങളും മാധ്യമപ്രവര്‍ത്തക ഉന്നയിക്കാന്‍ തുടങ്ങിയതോടെ ഒടുവില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 12 തവണയും ഒന്നും പറയാതിരുന്ന കന്യാസ്ത്രീ 13 ാം തവണ ബലാത്സംഗം എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന പതിവ് ഉത്തരം മാത്രമായിരുന്നു പിസിയുടെ കയ്യില്‍ ആകെ യുണ്ടായിരുന്നത്. കന്യാസ്ത്രീകള്‍ വേണമെങ്കില്‍ കോടതിയില്‍ പോകണമെന്നും ധര്‍ണ്ണയ്ക്ക് പോകുകയല്ല ചെയ്യേണ്ടതെന്നും പിസി പതിവു മറുപടി ആവര്‍ത്തിക്കുകയായിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ വനിതാവിരുദ്ധ പരാമര്‍ശം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് താന്‍ സ്വതന്ത്രഎംഎല്‍എയാണെന്നും തനിക്ക് സ്വന്തം നിലപാടുണ്ടെന്നും പിസി പറയുന്നു. സ്ത്രീ വിരുദ്ധതയുടെ പേരില്‍ രാജിവെയ്ക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അവര്‍ കന്യാസ്ത്രീ അല്ലെന്നും കന്യാസ്ത്രീ നീതി തേടി കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും ധര്‍ണ്ണ നടത്തുകയല്ലെന്നും ഫ്രാങ്കോ തെറ്റുകാരനാണെങ്കില്‍ അയാളെ ശിക്ഷിക്കണമെന്നും പിസി പറയുന്നുണ്ട്. എന്നാല്‍ നിങ്ങളെപ്പോലെയുള്ള എംഎല്‍എ മാര്‍ കാരണമാണ് സ്ത്രീകള്‍ സുരക്ഷിതരായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. പലപ്പോഴും മറുപടിയില്‍ തന്റെ വാദങ്ങള്‍ കൃത്യമായി വിശദമാക്കാന്‍ കഴിയാതെ പിസി ജോര്‍ജ്ജ് കുഴഞ്ഞുപോകുകയാണ്.



from mangalam.com https://ift.tt/2O4cEvT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages