മോദിക്കും കൊച്ചി വിമാനത്താവളത്തിനും യുഎന്‍ പരിസ്ഥിതി പുരസ്‌കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

മോദിക്കും കൊച്ചി വിമാനത്താവളത്തിനും യുഎന്‍ പരിസ്ഥിതി പുരസ്‌കാരം

യുണൈറ്റഡ് നേഷൻസ്: ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയുംഈ വിഭാഗത്തിൽ മോദിക്കൊപ്പം ബഹുമതിക്കായി തിരഞ്ഞെടുത്തതായി യുഎൻ പരിസ്ഥിതി വിഭാഗം (യുഎൻഇപി) വ്യക്തമാക്കി. പുനരുപയോഗ ഊർജ്ജ ഉപയോഗത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പുരസ്കാരമുണ്ട്. പൂർണ സൗരോർജ്ജ വിമാനത്താവളം എന്ന നിലയിലാണ് പുരസ്കാരം. ഇന്റർനാഷണൽ സോളാർ അലയൻസു (ഐഎസ്എ)മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് പോളിസി ലീഡർഷിപ് വിഭാഗത്തിൽ മോദിയെയും മാക്രോണിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2015ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ഫ്രാൻസും ചേർന്ന് തുടക്കംകുറിച്ചതാണ് ഇന്റർനാഷണൽ സോളാർ അലയൻസ്. സൗരോർജ്ജ ഉപയോഗം ലോകവ്യാപകമാക്കുന്നതിനും പ്രചാരം നൽകുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ് ഈ ഉദ്യമം. 2022ഓടെ പ്ലാസ്റ്റിക്കിനെ നിർമാർജനം ചെയ്യാനുള്ള മോദി സർക്കാരിന്റെ പദ്ധതികൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് രാഷ്ട്രത്തലവൻമാർ, സാമൂഹ്യപ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്നതാണ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം. കഴിഞ്ഞ 13 വർഷത്തിനിടയിൽ വിവിധ മേഖലകളിലായി 84 പേർ ഈ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. Content Highlights:Modi, cochin International airport, UN Highest Environmental Award, Champions of the Earth


from mathrubhumi.latestnews.rssfeed https://ift.tt/2NFvGwl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages