കാറിനും ഇരുചക്ര വാഹനങ്ങൾക്കും ദീർഘകാല തേർഡ് പാർട്ടി പോളിസി ഇന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

കാറിനും ഇരുചക്ര വാഹനങ്ങൾക്കും ദീർഘകാല തേർഡ് പാർട്ടി പോളിസി ഇന്നുമുതൽ

ഹരിപ്പാട്:പുതിയ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ശനിയാഴ്ച മുതൽ ദീർഘ കാലത്തേക്കുള്ള തേർഡ് പാർട്ടി പ്രീമിയം നിർബന്ധമാക്കി. കാറുകൾക്ക് മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന സുപ്രീം കോടതി നിർദേശം പ്രാബല്യത്തിലാകുന്നതിനാലാണ് ഇത്. അൽപ്പം ശ്രദ്ധിച്ചാൽ അധിക ബാധ്യത ഒഴിവാക്കാനാകും. തേർഡ് പാർട്ടി പ്രീമിയം മാത്രമാണ് ദീർഘകാലത്തേക്ക് മുൻകൂറായി അടയ്ക്കേണ്ടത്. വാഹന ഉടമകൾക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന പാക്കേജ് പോളിസി ദീർഘകാലത്തേക്ക് എടുക്കേണ്ടതില്ല. ദീർഘ കാലത്തേക്കുള്ള തേർഡ് പാർട്ടി പ്രീമിയത്തിനൊപ്പം പാക്കേജ് പോളിസി ഓരോ വർഷത്തേക്കായി ചുരുക്കാം. നിലവിലെ പോളിസികൾ പഴയ രീതിയിൽ ഓരോ വർഷത്തേക്ക് മാത്രമായി പുതുക്കാം. 2011-നു ശേഷം തേർഡ് പാർട്ടി പ്രീമിയം എല്ലാ വർഷവും വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ഈ കാലയളവിലൊന്നും പാക്കേജ് പോളിസികളിൽ വർധയുണ്ടായിട്ടില്ല. ദീർഘകാലത്തേക്ക് തേർഡ് പാർട്ടി പ്രീമിയം എടുക്കുമ്പോൾ നിലവിൽ ഓരോ വർഷമായി ചെലവാക്കേണ്ട തുകയെക്കാൾ കുറവ് മതി. ഒപ്പം വർഷാവർഷമുണ്ടാകുന്ന വർധനയിൽനിന്ന് രക്ഷപ്പെടാം. എന്താണ് തേർഡ് പാർട്ടി പോളിസിയും പാക്കേജ് പോളിസിയും വാഹനം ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് മാത്രമാണ് തേർഡ് പാർട്ടി പ്രീമിയത്തിലൂടെ സംരക്ഷണം ലഭിക്കുന്നത്. വാഹനത്തിനും യാത്രക്കാർക്കുമുണ്ടാകുന്ന കഷ്ടനഷ്ടങ്ങളിൽനിന്നു സംരക്ഷണം നൽകുന്നത് പാക്കേജ് പോളിസികളും. 2012-ലാണ് വാഹനങ്ങൾക്ക് ദീർഘകാല ഇൻഷുറൻസ് വേണമെന്ന് സുപ്രീം കോടതി ഉത്തരവിടുന്നത്. എന്നാൽ, ഇത് നടപ്പിലാക്കിയിരുന്നില്ല. കഴിഞ്ഞ 28-നാണ് ഐ.ആർ.ഡി.എ. ഈ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള നിർദേശം പുറപ്പെടുവിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും മാത്രമാണ് ബാധകമാക്കുന്നത്. തുടർന്ന് മറ്റ് വിഭാഗം വാഹനങ്ങൾക്കും ഇതേ നിയമം ബാധകമാക്കും. നേട്ടം എത്രത്തോളം? 75 സി.സി.യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് നിലവിലെ അടിസ്ഥാന തേർഡ് പാർട്ടി പ്രീമിയം നിരക്ക്് 427 രൂപയാണ്. അഞ്ച് വർഷവും ഇതേ നിരക്ക് തന്നെ പരിഗണിച്ചാൽ 2,135 രൂപ വേണം. എന്നാൽ, ഒറ്റത്തവണ അടയ്ക്കുമ്പോൾ ഇത് 1,045 രൂപ മതിയാകും. 150 സി.സി.യിൽ കുറവുള്ള ഇരുചക്ര വാഹനങ്ങൾക്കും ഇതേ രീതിയിൽ മെച്ചമുണ്ട്. 1000 സി.സി.യിൽ കുറവുള്ള കാറുകൾക്ക് നിലവിൽ ഒരു വർഷത്തേക്ക്് 1,850 രൂപയാണ്. മൂന്നു വർഷത്തേക്ക് മുൻകൂർ അടയ്ക്കുമ്പോൾ 5,286 രൂപ. ലാഭം 264 രൂപ. മറ്റ് വിഭാഗങ്ങളിലെ കാറുകൾക്ക് ചെറിയ വർധനയുണ്ട്. ഓരോ വർഷവും തേർഡ് പാർട്ടി പ്രീമിയത്തിൽ ഉണ്ടായേക്കാവുന്ന വർധന കൂടി പരിഗണിക്കുമ്പോൾ ഫലത്തിൽ ഇതും ലാഭകരമാകും.


from mathrubhumi.latestnews.rssfeed https://ift.tt/2N6Qo73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages