ആധാർവിവരങ്ങളുടെ ഓൺലൈൻ നിരീക്ഷണം: യു.ഐ.ഡി.എ.ഐ.യെ വിമർശിച്ച് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

ആധാർവിവരങ്ങളുടെ ഓൺലൈൻ നിരീക്ഷണം: യു.ഐ.ഡി.എ.ഐ.യെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ ആധാർ വിവരങ്ങളെത്തുന്നത് നിരീക്ഷിക്കാനായി സ്വകാര്യ ഏജൻസിയെ ഏല്പിക്കാനുള്ള തീരുമാനം, യു.ഐ.ഡി.എ.ഐ. നേരത്തേ അറിയിച്ചതിൽനിന്ന് വിരുദ്ധമാണെന്ന് സുപ്രീംകോടതി. തൃണമൂൽ എം.എൽ.എ. മൊഹുവ മൊയിത്രയുടെ ഹർജി പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.ആധാറിന്റെ സാധുതയെ ചോദ്യം ചെയ്തുള്ള പരാതികൾ പരിഗണിക്കവേ, പൗരന്റെ ഓൺലൈൻ പ്രവൃത്തികൾ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്ന് യു.ഐ.ഡി.എ.ഐ. അറിയിച്ചിരുന്നു. പിന്നീട് പുറത്തിറക്കിയ പദ്ധതിയുടെ മൂല്യപ്രഖ്യാപന രേഖയിൽ സാമൂഹികമാധ്യമങ്ങളിൽ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരീക്ഷിക്കാനായി ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്‌മെന്റ്, സോഷ്യൽ ലിസണിങ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും അതിനായി സ്വകാര്യ ഏജൻസിയെ നിയോഗിക്കുമെന്നും അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ പൗരനെ നിരീക്ഷിക്കാനാണിതെന്നും സൗകാര്യതയുടെ ലംഘനമാണിതെന്നും പരാതിയിൽ ആരോപിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MbuDhW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages