കേക്കിനു പകരം ‘പിറന്നാൾ വീടു’മായി മമ്മൂട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

കേക്കിനു പകരം ‘പിറന്നാൾ വീടു’മായി മമ്മൂട്ടി

പറവൂർ: പാലത്തിനടിയിലെ തോടിനു സമീപമുള്ള പുറമ്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയ ഒറ്റമുറി ഷെഡ്ഡിനു മുന്നിൽ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയപ്പോൾ വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ കഴിയുന്ന ആശ്രിതയും കുടുംബവും സ്വപ്നതുല്യമായ അമ്പരപ്പിലായി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആശ്രിതയ്ക്കും കുടുംബത്തിനും പണിതു നൽകുന്ന വീടിന്റെ മാതൃക മമ്മൂട്ടി തന്റെ പിറന്നാൾ സമ്മാനമായി കൈമാറിയപ്പോൾ ആശ്രയമറ്റ ആ കുടുംബത്തിലുള്ളവരുടെ കണ്ണിൽ നന്ദിയുടെ കണ്ണുനീർത്തുള്ളികൾ പൊടിഞ്ഞു. പറവൂർ ഏഴിക്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെരുമ്പടന്ന പാലത്തിന്റെ അപ്രോച്ചിന് അടിയിലാണ് മാവേലിത്തറ വീട്ടിൽ ആശ്രിതയും മക്കളായ അനുനന്ദയും അഭിരുദ്ധും ആശ്രിതയുടെ ഭർത്താവിന്റെ അമ്മ ഗിരിജയും കഴിയുന്നത്. മഴവന്നാൽപോലും ദുരിതത്തിലാകുന്ന ഈ കുടുംബം മലവെള്ളം ഉയർന്നതോടെ കെടാമംഗലം എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയംതേടി. ക്യാമ്പ് പിരിച്ചുവിട്ടെങ്കിലും ചെളികയറിയ വീട്ടിലേക്ക് പോയിട്ടും കാര്യമില്ലാതെ ഈ കുടുംബം പകച്ചുനിന്നു. ആശ്രിത ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കഴിയുന്നത്. ദുരിതവാർത്ത പത്രത്തിൽ വന്നതോടെ പെയിന്റിങ് തൊഴിലാളിയായ എ.കെ. സുനിൽ വൈക്കം ചെമ്പിൽ തന്റെ സ്ഥലത്തിൽ നിന്ന് നാല് സെന്റ് ഈ കുടുംബത്തിന് പകത്തു നൽകാൻ തയ്യാറായി എത്തി. സഹായവാഗ്ദാനവുമായി സിനിമാ നിർമാതാവ് ആന്റോ ജോസഫും എത്തിയിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, സുനിൽ നൽകുന്ന സ്ഥലത്ത് 700 ചതുരശ്ര അടിയിൽ രണ്ട് മുറി വീട് പണിതു നൽകാൻ തീരുമാനിച്ചു. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ തിങ്കളാഴ്ച ആഘോഷങ്ങൾ ഒന്നുംതന്നെ വേണ്ടെന്നുവച്ച് മമ്മൂട്ടിയോടൊപ്പം അസോസിയേഷൻ ഭാരവാഹികൾ എത്തി പിറന്നാൾ സമ്മാനത്തിന്റെ മാതൃക ഈ കുടുംബത്തിന് കൈമാറി. വി.ഡി. സതീശൻ എം.എൽ.എ., സ്ഥലം നൽകുന്ന എ.കെ. സുനിൽ, നിർമാതാവ് ആന്റോ ജോസഫ്, സംവിധായകൻ സീനുലാൽ, ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ എസ്.എസ്. അരുൺ, ആർ. ഷാനവാസ്, നടൻ വിനോദ് കെടാമംഗലം തുടങ്ങിയവർ സംബന്ധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2QboCoJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages