പൂച്ചകള്‍ക്കെപ്പോഴും ഓമനത്ത ഭാവമാണ്. വീട്ടിനു പുറത്തുള്ള കറക്കത്തിനിടയിലും ചെറിയ ജീവികളെ മറ്റോ പിടിച്ചുകൊണ്ടുവരും അതിനെ മതിവരുവോളം കളിപ്പിച്ച് ഒടുവില്‍ തിന്നാറാണ് പതിവ്. എന്നാല്‍ ഈ കഥയൊക്കെ മാറ്റിവെച്ച് നായയോളം തന്നെ പേരെടുത്തിരിക്കുകയാണ് ഒരു പൂച്ച.
പാതിരാത്രിയിലുള്ള കറക്കത്തിനിടയില്‍ പൂച്ച വീട്ടിലേക്ക് കൊണ്ടുവന്നത് പ്ലാസ്റ്റിക് കവറിലുള്ള മയക്കുമരുന്നാണ്. ഇംണ്ടിലെ ബ്രിസ്‌റ്റോളിലാണ് അത്യപുര്‍വ സംഭവം നടന്നത്. രാവിലെ ഉറക്കം തെളിഞ്ഞപ്പോഴാണ് ഉടമസ്ഥന്‍ പ്ലാസ്റ്റിക് കവര്‍ കാണുന്നത്. തുറന്നുനോക്കിയപ്പോള്‍ ക്ലാസ് എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നും. ഉടമ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
Look what the cat dragged in 🐱Great result in St Paul's when a resident's cat brought this in during the night! The owner got a bit of a shock but called us straight away!If you are worried about drugs or crime in your area you can report anonymously @CrimestoppersUK pic.twitter.com/l8aEHsf8oa— ASPolice Ashley (@ASPAshley) September 17, 2018
മയക്കുമരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവറിന്റെ ചിത്രവും സംഭവിച്ച കാര്യങ്ങളും പോലീസ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. മയക്കുമരുന്ന് വേട്ട നടത്തിയ പൂച്ചയ്ക്കും ഉടമസ്ഥനും പോലീസ് സുരക്ഷയിലാണ്.
from mangalam.com https://ift.tt/2O4tzBr
via IFTTT
No comments:
Post a Comment