മൈസൂര്‍: കാറപകടത്തില്‍ കന്നഡ യുവതാരങ്ങള്‍ക്ക് പരിക്ക്. ദര്‍ശന്‍, ദേവരാജ്, പ്രജ്വല്‍ ദേവരാജ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മൈസൂര്‍ കൊളംബിയ ഏഷ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ദര്‍ശന്റെ കയ്യുടെ പരിക്ക് ഗുരുതരമാണ്.
മൈസൂര്‍ റിംഗ്‌റോഡിലെ ഹിങ്കല്‍ പാലത്തിനു സമീപമുള്ള ഡിവൈഡറിലേയ്ക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. താരങ്ങള്‍ക്കൊപ്പം മറ്റു 4 പേര്‍ കൂടി ഉണ്ടായിരുന്നു. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല.
from mangalam.com https://ift.tt/2xKWr7H
via IFTTT
No comments:
Post a Comment