ഈറോഡ്: പെണ്‍മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം എയ്ഡ്‌സ് രോഗിയായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 37കാരനാണ് മക്കളെ കൊലപ്പെടുത്തിയത്. ഈറോഡ് അന്തിയൂരിലെ സിക്കാരന്‍ എന്നയാളാണ് തന്റെ 15ഉം 12ഉം വയസുള്ള രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഇയാള്‍ മക്കളെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. കൂലിപ്പണിക്കാരനായ സിക്കാരന് എച്ച്.ഐ.വി പോസിറ്റീവാണെന്ന് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നു. ശേഷം കടുത്ത നിരാശയിലായിരുന്നു സിക്കാരന്റെ ജീവിതം. ഏവ് വര്‍ഷം മുമ്പ് സിക്കാരന്റെ ഭാര്യ പിണങ്ങി പോയിരുന്നു. ശേഷം രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞു വന്നത്.
ഞായറാഴ്ച രാവിലെ രണ്ട് മക്കള്‍ക്കും സിക്കാരന്‍ വിഷം നല്‍കുകയായിരുന്നു. ഇതേ ഭക്ഷണം തന്നെ കഴിച്ചാണ് സിക്കാരനും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് പേരെയും അയല്‍വാസികളാണ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച സിക്കാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് സിക്കാരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/2QV7kNg
via IFTTT
No comments:
Post a Comment