നെയ്യാറ്റിൻകര: ഇന്ത്യയിൽ ഹിന്ദുമുസ്‌ലിമിനെയും ഹിന്ദുക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള കഠിനശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂർ എം.പി. ആരോപിച്ചു. കെ.പി.സി.സി. വിചാർവിഭാഗ് ചെങ്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽനിന്നു ന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കാനാകില്ലെന്ന തിരിച്ചറിവിൽനിന്നാണ്, തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താൻ ആർ.എസ്.എസ്. ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രമാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന് ആർ.എസ്.എസ്. മേധാവി ആവർത്തിക്കുമ്പോൾ അപകടഭീഷണി അധികരിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.സംവാദം കഥാകൃത്ത് എസ്.വി.വേണുഗോപൻനായർ ഉദ്ഘാടനം ചെയ്തു. കെ.വിനോദ്‌സെൻ, ശ്രീകുമാർ, ബെറ്റിമോൾ മാത്യു, ശ്രീധരൻനായർ, കെ.ജി.വിജയകുമാർ, രാജേന്ദ്രൻ, അനു എസ്.കുമാർ, രഞ്ജിത്‌റാവു, ചെങ്കൽ റെജി, ആർ.വത്സലൻ, സി.റാബി, വെൺപകൽ അവനീന്ദ്രകുമാർ, എം.ആർ.സൈമൺ തുടങ്ങിയവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2oSZqHj
via
IFTTT
No comments:
Post a Comment