ഹണിമൂണ്‍ ട്രിപ്പിനായി നീലഗിരി മലനിരകളിലേക്ക് ട്രെയിനിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്ത് നവദമ്പതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ഹണിമൂണ്‍ ട്രിപ്പിനായി നീലഗിരി മലനിരകളിലേക്ക് ട്രെയിനിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്ത് നവദമ്പതികള്‍

കോയമ്പത്തൂര്‍: ഹണിമൂണ്‍ യാത്രയ്ക്കായി ഒരു ട്രെയിനിലെ സീറ്റ് മുഴുവന്‍ ബുക്ക് ചെയ്തിരിക്കുകയാണ് നവദമ്പതികള്‍. നീലഗിരി മലനിരകളിലേക്കുള്ള മേട്ടുപ്പാളയം ഉധഗമണ്ഡലം ട്രെയിനിന്റെ സീറ്റുകളാണ് ബ്രിട്ടീഷുകാരായ നവദമ്പതികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. പ്രത്യേക ട്രെയിനിനായി മൂന്ന് ലക്ഷം രൂപയാണ് ദമ്പതികള്‍ ചിലവിട്ടത്. ദക്ഷിണ റെയില്‍വേയുടെ വണ്‍ വേ ട്രിപ്പ് പ്രയോജനപ്പെടുത്തുന്ന ആദ്യ ആള്‍ക്കാരാണ് ഇവര്‍.

ഗ്രഹാം വില്യം ലിന്‍(30) സില്‍വിയ പ്ലസിസ്(27) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തങ്ങളുടെ ഹണിമൂണ്‍ വ്യത്യസ്തവും എന്നും ഓര്‍ത്ത് വെയ്ക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ഇതിനായിട്ടാണ് ട്രെയിന്‍ മുഴുവനായി ബുക്ക് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ കാറ്റെറിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്റെ വെബ്‌സൈറ്റിലൂടെയാണ് ദമ്പതികള്‍ ട്രെയിന്‍ ബുക്ക് ചെയ്തത്.

ഈ സേവനം പ്രയോജനപ്പെടുത്തുന്ന ആദ്യ ആള്‍ക്കാരാണ് ദമ്പതികള്‍. വെള്ളിയാഴ്ച എത്തിയ ദമ്പതികള്‍ക്ക് മേട്ടുപ്പാളയം സ്റ്റേഷന്‍ മാസ്റ്ററും കൂനൂര്‍ സ്റ്റേഷന്‍ മാസ്റ്ററും സ്വീകരണം നല്‍കി. മേട്ടുപ്പാളയത്ത് നിന്നും രാവിലെ 9.10 പുറപ്പെട്ട ട്രെയിന്‍ ഉച്ചതിരിഞ്ഞ് 2.40ന് ഒടോയില്‍ എത്തി.



from mangalam.com https://ift.tt/2Ptk7EN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages