ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാത്തതിനും രാഹുലിന് നന്ദിയെന്ന് നളിനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാത്തതിനും രാഹുലിന് നന്ദിയെന്ന് നളിനി

ചെന്നൈ:പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും മോചനത്തെ എതിർക്കാതിരുന്നതിനും രാഹുൽ ഗാന്ധിയോട് നന്ദി പറയുന്നതായി രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ. സി എൻ എൻ ന്യൂസ് 18, നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുമായി തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുന്നു എന്ന സൂചന പുറത്തെത്തുന്നതിനിടെയാണ് നളിനിയുടെ പ്രതികരണം. മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി, രവിചന്ദ്രൻ, റോബർട്ട്, പയസ്, ജയകുമാർ എന്നിവരാണ് കേസിൽജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഇവരിൽ മുരുകനും നളിനിയും ഭാര്യാ ഭർത്താക്കന്മാരാണ്. താനും ഭർത്താവും ഉടൻ പുറത്തെത്തുമെന്ന കാര്യം മകളെ അറിയിക്കാൻ താത്പര്യമുണ്ടെന്നും നളിനി പറഞ്ഞു. വെല്ലൂരിൽ സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് ഇപ്പോൾ നളിനിയുള്ളത്. "കേന്ദ്രസർക്കാർ മഹാമനസ്കതയോടെ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. നിരവധി വേദനാജനകമായ സംഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ആ വേദനകളെ എല്ലാം മറക്കാൻ ആഗ്രഹിക്കുകയാണ്. ഇനിയുള്ള ജീവിതം എന്റെ മകൾക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്"- നളിനി പറഞ്ഞു. #BREAKING – Thanks @RahulGandhi for not opposing my release, says Rajiv Gandhi's killer Nalini. pic.twitter.com/9QylEQ1M5f — News18 (@CNNnews18) September 7, 2018 പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടർന്ന് 2016-ൽ ജയലളിത സർക്കാർ എല്ലാ പ്രതികളേയും വിട്ടയക്കാൻ തീരുമാനിച്ചു. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്ത്കൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇക്കാര്യത്തിലാണ് തീരുമാനം ഗവർണർക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടത്. content highlights:Rajiv Gandhi assasin thanks Rahul Gandhi for not objecting release


from mathrubhumi.latestnews.rssfeed https://ift.tt/2QbGQXb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages