തിരുവനന്തപുരം: വ്യാഴാഴ്ച കേരളത്തിൽ ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്റർവരെ മഴ പെയ്യാം. തുടർന്ന് 30 വരെ പലേടത്തും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ സെപ്റ്റംബർ 30 വരെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ 28-നും ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ 29-നും പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 30-നുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2xJCwqB
via
IFTTT
No comments:
Post a Comment