ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മിസൈലിന്റെ അവസാനത്തെ പരീക്ഷണവിക്ഷേപണം വ്യോമസേന വിജയകരമായി നിർവഹിച്ചു. ആകാശത്തുനിന്നു വിക്ഷേപിക്കാവുന്ന അസ്ത്ര, സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷിച്ചത്. ഖരഗ്പുരിലെ കലൈകുണ്ഡ വ്യോമതാവളത്തിലാണ് പരീക്ഷണം നടന്നത്. സൈന്യത്തിന്റെ ഭാഗമാക്കുന്നതിനു മുന്നോടിയായി നടന്ന അവസാന പരീക്ഷണമായിരുന്നു ബുധനാഴ്ചത്തേത്. 20 പരീക്ഷണവിക്ഷേപണം നടത്തിയ അസ്ത്ര ലോകത്തിലെ മികച്ച മിസൈലുകളിലൊന്നാണ്. അത്യാധുനിക ആയുധങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ ഇന്ത്യ ഉയർന്ന ശേഷി കൈവരിച്ചെന്ന് വ്യോമസേന, പ്രതിരോധ ഗവേഷണ വികസന സ്ഥാപനം തുടങ്ങി ദൗത്യത്തിലേർപ്പെട്ട എല്ലാവരെയും പ്രശംസിച്ചുകൊണ്ട് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2xFACqT
via
IFTTT
No comments:
Post a Comment