ശബരിമലയിലെ സ്ത്രീ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ശബരിമലയിലെ സ്ത്രീ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രിയേയും മറ്റ് അവശ്യ സേവനങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനപരിശോധന ഹര്‍ജി നല്‍കും. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുമ്പ് തന്നെ ശബരിമലയിലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അത് സംരക്ഷിക്കപ്പെടണമെന്നും. ക്ഷേത്രത്തിശന്റ ആരാധന എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം ക്ഷേത്ര തന്ത്രിക്കും ആചാര്യന്മാര്‍ക്കുമാണെന്നും സേന തുറന്നടിച്ചു. ആര്‍എസ്എസിന് മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതെന്നും ശിവസേന ആമരാപണം ഉയര്‍ത്തി.



from mangalam.com https://ift.tt/2DGBSjb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages