സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ യുവാവിന് ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ കിട്ടിയത് മുട്ടന്‍ പണി. സ്വവര്‍ഗാനുരാഗികളുടെയും ഭാന്നലിംഗക്കാരുടെയും ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിന്‍ഡര്‍ മുഖേനയാണ് യുവാവിന് പണി കിട്ടിയത്. ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സ്വവര്‍ഗാനുരാഗിയായ യുവാവിനെ കാണാന്‍ പോവുകയും പിന്നീട് ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത ദുരനുഭവമാണ് യുവാവിന് പറയാനുള്ളത്.
31 കാരനായ അപൂര്‍വ് ആപ്ലിക്കേഷന്‍ വഴി ഒരു യുവാവിനെ പരിചയപ്പെട്ടു. സാധരണ ആള്‍ക്കാര്‍ പെരുമാറുന്ന പോലെ തന്നെ യാതൊരു സംശയവും നല്‍കാതെയാണ് യുവാവ് പെരുമാറിയത്. ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട തങ്ങള്‍ പിന്നീട് നമ്പര്‍ കൈമാറി. ചാറ്റിംഗ് പിന്നീട് വാട്‌സ്ആപ്പിലൂടെയായി. പിന്നീട് ഫോട്ടോകളും കൈമാറി തുടങ്ങി.
പിന്നീട് തങ്ങള്‍ കണ്ടുമുട്ടാന്‍ തീരുമാനിച്ചു. രാമകൃഷ്ണ ആശ്രം മാര്‍ഗിലെ മെട്രൊ സ്റ്റേഷനില്‍ കണ്ടുമുട്ടാനായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മീറ്റിംഗ് പോയിന്റ് മാറ്റി മാറ്റി ഒടുവില്‍ ഒരു പാര്‍ക്കില്‍ എത്തി. ആദ്യമായി അയാളെ കാണാന്‍ പോകുന്നതിലുള്ള ഒരു പരിഭ്രമം തനിക്കുണ്ടായിരുന്നെന്ന് അപൂര്‍വ് പറയുന്നു.
എന്നാല്‍ പെട്ടെന്ന് രണ്ട് പേര്‍ തന്റെ അടുത്തേക്ക് എത്തി, അനങ്ങാന്‍ വയ്യാത്ത വിധത്തില്‍ മുറുകെ പിടിച്ചു. പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. പിന്നീട് രണ്ട് പേര്‍ കൂടി വന്നു. തന്നെ അവര്‍ പരിചയമില്ലാത്ത ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ അവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു.
തന്റെ ശരീരത്ത് എന്തോ ഒന്ന് കുത്തി വെച്ചു. ഇതോടെ തനിക്ക് സ്വബോധം നഷ്ടപ്പെട്ടു. തനിക്ക് ബോധം തിരികെ കിട്ടുമ്പോള്‍ ആവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അവര്‍ തന്റെ ഫോണ്‍ കൈക്കലാക്കി. തന്റെ എടിഎം കാര്‍ഡുമായി പോയി അക്കൗണ്ടില്‍ നിന്നും 25000 രൂപ എടുത്തു. -അപൂര്‍വ് പറഞ്ഞു.
ഒരു വിധത്തില്‍ അവിടുന്ന് രക്ഷപ്പെട്ട് ഒരു ഓട്ടോയില്‍ കയറിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. സുഹൃത്താണ് ഓട്ടോകാരനുള്ള പണം നല്‍കിയത്. ഡോക്ടറായ അവനോട് താന്‍ കാര്യങ്ങള്‍ വിശദമാക്കി. തനിക്ക് വേണ്ട പ്രാധമിക ശുശ്രൂഷയും അവന് നല്‍കിയെന്നും. ഇപ്പോഴും ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ഭയമാണെന്നും അപൂര്‍വ് പറഞ്ഞു.
from mangalam.com https://ift.tt/2OfiIER
via IFTTT
No comments:
Post a Comment