ന്യുഡല്‍ഹി: സ്ത്രീയോട് വിവേചനം കാണിക്കുന്ന എല്ലാ വകുപ്പുകളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം കുറ്റകരമാണെന്ന ഐപിസിയിലെ 497ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവം. ഈ വകുപ്പ് ഭരണഘടനാപരമായി വിവേചനമാണെന്ന് ചീഫ് ജസ്റ്റീസ് ദീപ് മിശ്ര വ്യക്തമാക്കി. 497ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും പ്രാകൃതവുമാണ്. അത് നിയമവിരുദ്ധമാണെന്നും ഭരണഘടനാ ബഞ്ചിലെ എല്ലാ ജഡ്ജിമാരും ചൂണ്ടിക്കാട്ടി. ഇതോടെ ഈ വകുപ്പ് റദ്ദാക്കി.
തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ യജമാനന്മരല്ല. അവള്‍ ജംഗമവസ്തുവല്ല. ജാരവൃത്തി ഏകപക്ഷീയവും സ്ത്രീകളുടെ അന്തസ്സും തുല്യതയും ഹനിക്കുന്നതുമാണ്. സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതെന്തും നീക്കേണ്ടതാണ്. ഈ വകുപ്പ് കാലഹരണപ്പെട്ടതാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ഇക്കാലത്ത് നിലനില്‍ക്കാന്‍ കഴിയാത്ത വകുപ്പാണിതെന്ന് ജഡ്ജിമാര്‍ ഒന്നടങ്കം പറഞ്ഞു. ഭരണഘടനയിലെ 14, 15 അനുഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വകുപ്പ്. ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ നിയമപരമായി പരമാധികാരം നല്‍കുന്നത് തെറ്റാണ്. അനുഛേദം 21 നല്‍കുന്ന ജീവിക്കാനുള്ള അവകാശം സ്ത്രീക്ക് നിഷേധിക്കപ്പെടുകയാണ്. സമൂഹത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് സ്ത്രീകള്‍ ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.
സന്തോഷപ്രദമല്ലാത്ത ഒരു വിവാഹമായിരിക്കും ഒരുപക്ഷേ വിവാഹേതര ബന്ധത്തിലേക്ക് നയിക്കുന്നത്. ഇതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. ഇത് കുറ്റകരമായി കാണാന്‍ കഴിയില്ല. പക്ഷേ വിവാഹമോചനം പോലെയുള്ള സിവില്‍ കേസുകളില്‍ ഇതൊരു കാരണമായി വരുന്നുണ്ട്. സ്ത്രീകളുടെ അന്തസ്സ് എന്നത് ഏതെങ്കിലും ഒരു വ്യക്തിയോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചൈന, തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിയമവ്യവസ്ഥ കൂടി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്റെ വിധി പ്രസ്താവം. നാളുകളായി ഇവിടങ്ങളില്‍ വിവാഹേതര ബന്ധം കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധത്തിലെ പവിത്രത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. ഇതിന് മറ്റു പല രാജ്യങ്ങളിലെയും ഉദാഹരണങ്ങളും ഉന്നയിച്ചിരുന്നു. .
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യ ഇടങ്ങളില്‍ ആണെങ്കില്‍ പോലും അവരുടെ വ്യക്തിസ്വാതന്ത്ര്യം പണയംവയ്ക്കാനാവില്ലെന്നാണ് ജസ്റ്റീസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടിയത്. വീട്ടിനുള്ളില്‍ നടക്കുന്ന വിവേചനം പോലും ഇല്ലാതാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2Na0xfy
via IFTTT
No comments:
Post a Comment