പോലീസ് കേസെടുത്തില്ല; കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

പോലീസ് കേസെടുത്തില്ല; കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

ലഖ്നൗ: പോലീസ് കേസെടുക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ ബലാൽസംഗത്തിന് ഇരയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഷാജഹാൻപുരിൽ വ്യാഴാഴ്ച രാവിലെയാണ് യുവതി സ്വയം തീകൊളുത്തിയത്. 12 കാരനായ മകനെയും ചേർത്താണ് തീകൊളുത്തിയതെങ്കിലും മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 15 ശതമാനം പൊള്ളലേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഭർത്താവ് പുറത്ത് പോയ സമയത്തായിരുന്നു യുവതി തീകൊളുത്തിയത്. കഴിഞ്ഞ ആറ് മാസം മുമ്പാണ് ഇവരെ ഗ്രാമത്തിലെ മൂന്ന് പേർ ബലാൽസംഗത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാൽ കുഞ്ഞുങ്ങളെ കൊല്ലും എന്ന ഭീഷണി ഉള്ളതിനാൽ ഇവർ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസമാണ് യുവതി പീഡന വിവരം ഭർത്താവിനോട് പറഞ്ഞത്. ഉടൻ തന്നെ പോലിസിന് പരാതി നൽകിയെങ്കിലും പോലിസ് കേസെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മുതിർന്നില്ല. മാത്രമല്ല പോലിസ് ഇത് ഒതുക്കി തീർക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഒരു മാസത്തോളമായി കേസെടുക്കാൻ ഇവർ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. എന്നാൽ പോലീസ് യാതൊരു തരത്തിലും കേസ് പരിഗണിച്ചില്ല. യുവതിയുടെ ഭർത്താവ് പറയുന്നു. ഈ മൂവർ സംഘം യുവതിയെ ആഗസ്റ്റ് 18 ന് വീണ്ടും ബലാൽസംഗംചെയ്തതായി യുവതി മരണമൊഴിയിൽ പറഞ്ഞിട്ടുണ്ട്. കേസെടുക്കാൻ വിസമ്മതിച്ച മൂന്ന് പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ മരണമൊഴിയെടുത്തിട്ടുണ്ട് ഇതിനനുസരിച്ച് കേസ് മുന്നോട്ട് കൊണ്ടു പോകും. ബലാൽസംഗകേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ടെന്ന് ഷാജഹാൻപുർ പോലീസ് ജില്ലാ പോലീസ് മേധാവി ശിവസിമ്പി ചന്നപ്പ പറഞ്ഞു. ContentHighlights:Rape Survivor Sets Herself, Son On Fire, Uttarpradesh,shahjhanpur cops refused to act


from mathrubhumi.latestnews.rssfeed https://ift.tt/2LJfhkN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages