വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വടകര നാരായണ നഗർ സ്വദേശിയാണ് വടകര പോലീസിൽ പരാതി നൽകിയത്. രണ്ട് മക്കളെയും കൂട്ടിയാണ് യുവതി പോയതെന്നും മക്കളെ വിട്ടുകിട്ടണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയെത്തുടർന്ന് പോലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനിൽ വിളിച്ചുവരുത്തി. അൽപ്പനേരം പരാതിക്കാരൻ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി. തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുമ്പെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാർത്ത കണ്ടാണ് അറിഞ്ഞതെന്നും പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. നിലവിൽ തന്റെ ഭാര്യയായതിനാൽ ഇക്കാര്യത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജ് പരോളിൽ ഇറങ്ങിയശേഷം ബുധനാഴ്ചയാണ് വിവാഹിതനായത്.
from mathrubhumi.latestnews.rssfeed https://ift.tt/2NEVhES
via
IFTTT
No comments:
Post a Comment