ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യയേയും മകളേയും വേലക്കാരിയും സുഹൃത്തും ചേര്‍ന്ന് ബന്ദിയാക്കിയതായി പണവും സ്വര്‍ണവും മോഷ്ടിച്ചതായി പരാതി. മുന്‍ ജഡ്ജി ദലിപ് കുമാര്‍ കപൂറിന്റെ കുടുംബമാണ് ബന്ദിയാക്കിയത്.
മകള്‍ നല്‍കിയ വിവരപ്രകാരം തിങ്കളാഴ്ച രാത്രി മുതലാണ് ഇവരെ ബന്ദിയാക്കിയിരിക്കുന്നത്. സംഭവസമയത്ത് മകളും വീട്ടിലുണ്ടായിരുന്നു. ജഡ്ജിയുടെ ഭാര്യ 78കാരിയായ റിബ്ബാ കപൂറും 45 കാരിയായ മകളുമാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്. മകളെ അവര്‍ ഇരുമ്പ് കമ്പിവെച്ച് മര്‍ദ്ദിച്ചെന്നും ഓഫീസര്‍ വ്യക്തമാക്കി.
വീട്ടില്‍ നിന്നും പണവും സ്വര്‍ണത്തിനും പുറമെ കാറും മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ ജഡ്ജിയുടെ മകള്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോലിക്കാരി എത്തിയത്.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂഫ്രണ്ടസ് കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ന്യൂഡല്‍ഹി ചീഫ് ജസ്റ്റീസായിരുന്ന ദലീപ് കുമാര്‍ കപൂര്‍ 2000ത്തില്‍ മസ്തിഷ്‌കാഖതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.
from mangalam.com https://ift.tt/2NZvO9h
via IFTTT
No comments:
Post a Comment