സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തിരുവനന്തപുരം:പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷൻ ഓഫീസർ അനിൽ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്ക് സ്ഥലം മാറ്റിയത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാകില്ലെന്നും തന്റെ കുടുംബം, ഭാര്യ സർക്കാർ ജീവനക്കാരിയാണെങ്കിലും ഈ ചലഞ്ചിന് നോ പറയും എന്ന് സാമൂഹ്യമാധ്യമങ്ങളിലും വാട്സ് ആപ്പിലും അനിൽ രാജ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ രാജിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ പെൻഷൻ ഫണ്ട് വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ് അനിൽ രാജ്. 32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണ് താനെന്നും തനിക്ക് ചെയ്യാൻ പറ്റാവുന്നതിന്റെ പരമാവധി തന്റെ വീട്ടുകാർ അടക്കം ദുരിതാശ്വ സഹായമായി ചെയ്തിട്ടുണ്ട്. അതിനാൽ ഒരു മാസത്തെ ശമ്പളം കൂടി നൽകാനാകില്ലെന്ന് അനിൽ രാജ് പരസ്യമായി പറഞ്ഞിരുന്നു. സ്വമേധയാ തുക നൽകാൻ തയ്യാറാക്കത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം.


from mathrubhumi.latestnews.rssfeed https://ift.tt/2OeBE3C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages