വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പളും ക്ലാര്‍ക്കും ഒമ്പത് മാസത്തോളമായി ബലാത്സംഗം ചെയ്തു; നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി; സംഭവം പുറത്തായത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പളും ക്ലാര്‍ക്കും ഒമ്പത് മാസത്തോളമായി ബലാത്സംഗം ചെയ്തു; നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി; സംഭവം പുറത്തായത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ

പട്‌ന: പ്രിന്‍സിപ്പളും ക്ലാര്‍ക്കും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഒമ്പത് മാസത്തോളം ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. പട്‌നയിലെ ഫുല്‍വരി ഷരിഫ് പ്രദേശത്താണ് സംഭവം. പ്രിന്‍സിപ്പളിനെയും ക്ലാര്‍ക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സ്‌കൂളിനുള്ളില്‍ വെച്ചായിരുന്നു കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. ക്ലര്‍ക്ക് സംഭവം ക്യാമറയില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഒരു ദിവസം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് മാതാപിതാക്കളോട് പ്രിന്‍സിപ്പളും ക്ലാര്‍ക്കും ബലാത്സംഗം ചെയ്ത കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രിന്‍സിപ്പളിനും ക്ലര്‍ക്കിനുമെതിരെ പരാതി നല്‍കി.

കുട്ടിയെ ബുധനാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പളിനെയും ക്ലാര്‍ക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.



from mangalam.com https://ift.tt/2poxwmD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages