ചേര്‍പ്പ് : ഒന്നര വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചതിനു പിന്നില്‍ അമ്മ തന്നെയെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ചെവ്വൂര്‍ ചെറുവത്തേരി താഴത്തുവീട്ടില്‍ ബിനീഷ് കുമാറിന്റെ ഭാര്യ രമ്യ (33)യ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ഞായറാഴ്ച രാത്രി 11.30 തോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ അജ്ഞാതായ ഒരാള്‍ തന്നെയും മകളെയും ബലമായി കിണറ്റിലേയ്ക്ക് ബലമായി തള്ളിയിടുകയായിരുന്നുവെന്ന രമ്യയുടെ മൊഴി കള്ളമാണെന്ന് ചോദ്യം ചെയ്യലില്‍ തെളിയുകയായിരുന്നു. വാട്ടര്‍ അതോറിറ്റി ഒല്ലൂര്‍ സെക്ഷനിലെ ജീവനക്കാരിയാണ് രമ്യ.
ഭര്‍ത്താവ് ബിനീഷിന്റെ മദ്യപാന ശീലം സഹിക്കാനാകാതെ കുഞ്ഞുമായി രമ്യ കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തെളിയുകയായിരുന്നു. സംഭവ ദിവസം രാത്രിയും മദ്യപിച്ച ബിനീഷ് വരാന്‍ ഏറെ വൈകിയിരുന്നു. ഇടയ്ക്ക് ഫോണില്‍ വിളിച്ച രമ്യയും ബിനീഷും തമ്മില്‍ ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഈ ദേഷ്യത്തിന് മകളുമായി രമ്യ കിണറ്റില്‍ ചാടുകയായിരുന്നു. മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്ന രമ്യ ഏറെ സമയത്തിന് ശേഷം പൈപ്പില്‍ പിടിച്ച് മുകളിലേയ്ക്ക് കയറുകയായിരുന്നു. കുഞ്ഞിനെ കുറിച്ചോര്‍ത്തപ്പോള്‍ വീണ്ടും കിണറ്റിലേയ്ക്ക് ചാടിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ തിരിച്ചു കയറി ഭര്‍ത്താവിനെ വിളിച്ചു വരുത്തി കള്ളക്കഥ പറയുകയായിരുന്നു.
from mangalam.com https://ift.tt/2MNQLQ3
via IFTTT
No comments:
Post a Comment