മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിദ്യാഭ്യാസമില്ലാത്തവന്‍ എന്ന് പറഞ്ഞ് വിമര്‍ശിച്ച മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചയ് നിരുപമിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഒരു ലഘുചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കവെയാണ് നിരുപം വിവാദ പരാമര്‍ശം.
കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്ഥാവനയില്‍ മാനസീക നില തകര്‍ന്നയാള്‍ എന്നായിരുന്നു ബിജെപിയുടെ മറുപടി. മഹരാഷ്ട്ര ഘടകത്തിന്റെ വക്താവായ ഷാനിയാ എന്‍സി തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
സ്‌കൂളുകളില്‍ നിര്‍ബന്ധിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തെറ്റാണ്. രാഷ്ട്രീയത്തിലേക്ക് കുട്ടികളെ വലിച്ചിഴക്കരുത്. മോദിയെ പോലൊരു വിവരദോഷിയും നിരക്ഷരനുമായ വ്യക്തിയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് എന്താണ് പഠിക്കാനുള്ളത്''- എന്നായിരുന്നു നിരുപമിന്റെ പ്രസ്താവന.
മോദി എത്ര ബിരുദങ്ങള്‍ നേടിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമെല്ലാം അറിയാമെന്നും നിരുപം കൂട്ടിച്ചേര്‍ത്തു. മോദിക്കെതിരായ മോശം പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രി ദൈവമൊന്നുമല്ല എന്നായിരുന്നു സഞജയ് നിരുപത്തിന്റെ മറുപടി.
കോണ്‍ഗ്രസ് ആശയങ്ങളെ തള്ളി 125 കോടിയോളം വരുന്ന ജനങ്ങളാണ് മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും ബിജെപി പ്രതികരിച്ചു.
from mangalam.com https://ift.tt/2MqNqGo
via IFTTT
No comments:
Post a Comment