അമേരിക്കയില്‍ ഒടുന്ന കാറില്‍ വിമാനം ഇടിച്ചു; മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

അമേരിക്കയില്‍ ഒടുന്ന കാറില്‍ വിമാനം ഇടിച്ചു; മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഫ്‌ളോറിഡ: വിമാനം വന്നിടിച്ച കാറില്‍ നിന്ന് മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കന്‍ മലയാളി ഒനീലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഒനീലിന്റെ ടെസ്‌ല എക്‌സ് കാറാണ് അപകടത്തില്‍ പെട്ടത്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സാസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്.

അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്. വിമാനത്തെ കെട്ടിവലിച്ചും റോള്‍ഓവര്‍ ടെസ്റ്റില്‍ കരുത്തു കാട്ടിയും ലോകത്തെ അദ്ഭുതപ്പെടുത്തിയ ടെസ്ലയുടെ കരുത്തിന് മറ്റൊരു തെളിവുകൂടിയാണ് അപകടം എന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.

'ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്ല കാറിനും' എന്നാണ് ഒനീല്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ്യുവികളില്‍ ഒന്നെന്ന അവകാശവാദവുമായി എത്തിയ എസ്യുവിക്ക് വേഗം മാത്രമല്ല എതു പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള കരുത്തുമുണ്ടെന്ന് മുന്‍പ് തന്നെ തെളിയിച്ചതാണ്.



from mangalam.com https://ift.tt/2Dncr5P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages