ന്യൂഡൽഹി:ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2022-ഓടെ അഞ്ച് ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്പാദന മേഖല, കാർഷിക മേഖല എന്നിവ ഇതിൽ ഒരു ലക്ഷം കോടി രൂപ വീതം സംഭാവന ചെയ്യും. ജി.ഡി.പി.യിൽ കയറ്റുമതിയുടെ തോത് ഉയർത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിപ്പിക്കുന്നതിലൂടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി അത് മാറുമെന്നും ദേശീയ വികാരം മാനിച്ചുള്ളതാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി., റീട്ടെയ്ൽ മേഖലകളിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാൽ ഇന്ത്യൻ സമ്പദ്ഘടന എട്ട് ശതമാനത്തിലധികം വളരും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകുന്നതിനാൽ രാജ്യത്ത് ഇപ്പോൾ ഉപയോഗിക്കുന്ന 80 ശതമാനം മൊബൈൽ ഫോണുകളും ഇന്ത്യയിൽ നിർമിക്കുന്നതാണ്. ഇതുമൂലം മൂന്നു ലക്ഷം കോടി രൂപയാണ് വിദേശ വിനിമയത്തിൽ ലാഭിക്കാനാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2NveycE
via
IFTTT
No comments:
Post a Comment